
ശബരിമല മാതൃകയിലുള്ള വെര്‍ച്വല്‍ ക്യൂ അയോധ്യയുടെ പരിഗണനയില്‍; തീര്‍ത്ഥാടക തിരക്ക് കുറയ്ക്കാന്‍ നീക്കം
പുതിയ ടൂറിസം സര്‍ക്യൂട്ടുകളും അടിസ്ഥാന സൗകര്യങ്ങളും ആസൂത്രണം ചെയ്യുന്നു

അയോധ്യ: ശബരിമലയിലെ തീര്‍ത്ഥാടകത്തിരക്ക് നിയന്ത്രിക്കുന്നതിനായി കേരളം ദീര്‍ഘകാലമായി സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നുണ്ട്. സമാനമായ രീതിയില്‍ സ്വന്തം നാട്ടിലെ വര്‍ദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് അയോധ്യയും. രാമജന്മഭൂമി ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് ജില്ലാ ഭരണകൂടം. ഇതിനൊപ്പം തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം നഗരത്തില്‍ തങ്ങാന്‍ സഹായിക്കുന്ന രീതിയില്‍ പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ആകര്‍ഷണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുള്ളവരുമായ ഭക്തര്‍ക്കായി ക്ഷേത്രത്തില്‍ ഇതിനകം ഓണ്‍ലൈന്‍ 'സുഗം പാസ്' നല്‍കുന്നുണ്ടെന്ന് അയോധ്യ ജില്ലാ മാജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി വ്യക്തമാക്കി. ഇത് വഴി അവര്‍ക്ക് പ്രത്യേക ക്യൂവിലൂടെയും വീല്‍ചെയര്‍ പോലുള്ള സൗകര്യങ്ങളിലൂടെയും പ്രവേശനം സാധ്യമാകുന്നുണ്ട്. ശബരിമല മാതൃകയിലുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം രാമജന്മഭൂമി ട്രസ്റ്റിന് മുമ്പില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പ്രവൃത്തി ദിവസങ്ങളില്‍ 80,000 വരെയും വാരാന്ത്യങ്ങളില്‍ ഒരു ലക്ഷത്തിനടുത്തും തീര്‍ത്ഥാടകര്‍ അയോധ്യയില്‍ എത്തുന്നുണ്ട്. ഉത്സവ ദിവസങ്ങളില്‍ ഇത് 3 ലക്ഷം വരെയാകും. കുംഭമേള സമയത്ത് 5 ലക്ഷം പേര് എത്തിയെന്നും ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് ഉടന്‍ മടങ്ങിപ്പോകുന്നതിന് പകരം രണ്ട് മൂന്ന് ദിവസം നഗരത്തില്‍ തങ്ങണമെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. അതിനായി ഹോസ്പിറ്റാലിറ്റി മേഖല വിപുീകരിക്കുകയും കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുകയും വേണം. കേരളത്തില്‍ നിന്നും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി തീര്‍ത്ഥാടകര്‍ അയോദ്ധ്യ സന്ദര്‍ശിക്കുന്നുണ്ട് എന്നതിനാല്‍ ഈ പദ്ധതി കേരളത്തിന് പ്രത്യേക പ്രാധാന്യമുള്ളതാണ്.
തീര്‍ത്ഥാടന സര്‍ക്യൂട്ട് എളുപ്പമാക്കുന്നതിനായി യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. അയോധ്യയെ പ്രയാഗ്രാജുമായും വാരണാസിയുമായും ബന്ധിപ്പിക്കുന്ന രണ്ട് എക്സ്പ്രസ്വേകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 150 കിലോമീറ്റര്‍ ദൂരമുള്ള അയോധ്യ-പ്രയാഗ്രാജ് പാത യാത്രാസമയം ഒന്നര മണിക്കൂറായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 190 കിലോമീറ്റര്‍ വരുന്ന അയോധ്യ-വാരണാസി പാതയിലൂടെയുള്ള യാത്ര രണ്ട് മണിക്കൂറില്‍ താഴെയാകും. ഇത് ഈ രണ്ട് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് യാത്ര ചെയ്യുന്നത് എളുപ്പമാക്കും.
അയോധ്യയ്ക്കുള്ളില്‍, രാം കഥ സംഗ്രഹാലയ ആധുനിക സൗകര്യങ്ങള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കള്‍, 7ഡി ഷോ എന്നിവയോടെ നവീകരിച്ചുവരികയാണ്. ടാറ്റ സിഎസ്ആര്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന ക്ഷേത്ര വാസ്തുവിദ്യ മ്യൂസിയം ഇന്ത്യയിലും ലോകമെമ്പാടുമുള്ള ക്ഷേത്ര വാസ്തുവിദ്യകള്‍ പ്രദര്‍ശിപ്പിക്കും. ഇത് 2029ഓടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കുന്നതിനേക്കാള്‍ വലിയ ലക്ഷ്യമാണ് അയോധ്യയ്ക്കുള്ളത്. കൂടുല്‍ എത്തുന്നതിനൊപ്പം സാമ്പത്തിക നേട്ടങ്ങള്‍ ക്ഷേത്രത്തിനപ്പുറത്തേക്ക് വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Sabarimala-model virtual queue on Ayodhya’s radar to ease pilgrim rush
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



