
ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ ഭക്തർക്ക് പ്രവേശനം
വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കുമാത്രമേ ദർശനം നടത്താൻ അനുമതിയുള്ളൂ
ശബരിമല: കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിന് മേൽശാന്തി എംഎൻ പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഞായറാഴ്ച പുലർച്ചെമുതലാണ് ഭക്തർക്ക് പ്രവേശനം.
വെർച്വൽ ക്യൂ നിർബന്ധം
വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കുമാത്രമേ ദർശനം നടത്താൻ അനുമതിയുള്ളൂ. പ്രതിദിനം 15,000 പേർക്ക് ദർശനം നടത്താം. ദർശനത്തിനെത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയൽ രേഖയും ആവശ്യമാണ്.
കുംഭമാസ പൂജകൾക്കു ശേഷം 17-ന് രാത്രി ഒൻപതിന് നടയടയ്ക്കും. പിന്നീട് മീനമാസപൂജകൾക്കും ഉത്രം ഉത്സവത്തിനുമായി മാർച്ച് എട്ടിന് നട തുറക്കും. ഒൻപതിനാണ് കൊടിയേറ്റ്. 18-ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19-ന് രാത്രി നടയടയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



