
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനക്ക് തുടക്കം; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍
ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം. സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അഞ്ചംഗ വിദഗ്ധ പാനലാണ് പരിശോധന നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി അണക്കെട്ടിന്റെ ഘടനാപരവും ഭൂകമ്പ പ്രതിരോധ സാധ്യതയും സംഘം വിശദമായി വിലയിരുത്തും.
എൻ.എച്ച്.പി.സി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. എൻ.എച്ച്.പി.സി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപാൽ ധവാൻ, ഐ.ഐ.ടി റൂർക്കിയിലെ പ്രൊഫസർ എം.എൽ. ശർമ്മ, ഗംഗാ പ്രളയ നിയന്ത്രണ കമ്മീഷൻ മുൻ ചെയർമാൻ ഗുൽഷൻ രാജ്, ഒഡീഷ ജലവിഭവ വകുപ്പ് മുൻ എൻജിനീയർ ഇൻ ചീഫ് അശുതോഷ് ദാഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെ പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലാണ് വിശദമായ പരിശോധന. തുടർന്ന് കേരള, തമിഴ്നാട് ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ചർച്ച നടത്തും.
അണക്കെട്ടിന്റെ ഭൂകമ്പ പ്രതിരോധ ശേഷിയും ഘടനാപരമായ സുരക്ഷയും ഇത്തവണ പ്രത്യേകമായി വിലയിരുത്തപ്പെടും. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കേരളം സമ്പൂർണ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യം സമിതിക്ക് മുന്നിൽ ഉന്നയിക്കും.
സെപ്റ്റംബർ നാലിന് വിദഗ്ധ സംഘം തേക്കടിയിൽ നിന്ന് മടങ്ങും. സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ തുടർനടപടികൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗം വിളിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
സമിതിയുടെ തീരുമാനങ്ങള്‍ കേരളത്തിന് അനുകൂലമല്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി വരെ ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.
WHAT TO READ NEXT

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Comprehensive safety inspection of Mullaperiyar Dam begins today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം; സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണം



