ജോജുവിനോട് മാപ്പുപറയണം; പൊതുജനത്തിനും പ്രതിഷേധിക്കാന്‍ അവകാശം; സജി ചെറിയാന്‍

വഴിതടഞ്ഞുകൊണ്ടുള്ള സമരത്തില്‍ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകര്‍ക്കുകയുമാണ് സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍
Last Updated :20 January 2024, 8:50 am IST
Edited by :migrator

തിരുവനന്തപുരം: എറണാകുളത്ത് കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോര്‍ജിനെതിരെ ഉണ്ടായ അതിക്രമം അപലപനീയമാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സമരസംവാദങ്ങളിലൂടെ തന്നെയാണ് കേരളത്തില്‍ രാഷ്ട്രീയമുന്നേറ്റങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുള്ളത്. സമരങ്ങളെ പൂര്‍ണമായും നിരാകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യവുമല്ല. എങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങള്‍ ഉയര്‍ന്നുവരികയാണെങ്കില്‍ പ്രതിഷേധം ഉയര്‍ത്തുവാന്‍ അവര്‍ക്കും അവകാശം ഉണ്ടെന്ന് രാഷ്ട്രീയകക്ഷികള്‍ മറന്നുകൂടായെന്നും സജി ചെറിയാന്‍ പറഞ്ഞു. 

അത്തരം സാഹചര്യങ്ങളില്‍ ക്ഷമയോടെയും വിവേകപൂര്‍ണവുമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം വെല്ലുവിളിയുടെ സ്വഭാവത്തിലുള്ള പ്രതികരണമല്ല ഉത്തരവാദിത്വപ്പെട്ട നേതാക്കളില്‍ നിന്നും ഉണ്ടാകേണ്ടത്. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തില്‍ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകര്‍ക്കുകയുമാണ് സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ക്ഷമാപണം നടത്തുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം സജി ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

Related Article

ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു; കല്ല് കൊണ്ട് ചില്ല് ഇടിച്ച് പൊട്ടിച്ചു; വാഹനത്തിന് 6ലക്ഷം രൂപയുടെ നഷ്ടം; അക്രമം ടോണി ചമ്മിണിയുടെ നേതൃത്വത്തില്‍; എഫ്‌ഐആര്‍

റോഡ് ഉപരോധിച്ചതിനും കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; ജോജുവിനെതിരെ കേസില്ല, മാളയിലെ വീടിന് മുന്നില്‍ കാവല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now