സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം പൂര്‍ത്തിയായി

അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണു പൂര്‍ത്തിയായത്.

അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണു പൂര്‍ത്തിയായത്. ഫയല്‍ ചിത്രം
Last Updated :7 March 2024, 9:20 pm IST
Edited by :Sujith

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം പൂര്‍ത്തിയായെന്നു ധനവകുപ്പ്. ആറാം ദിവസമാണു മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചത്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണു പൂര്‍ത്തിയായത്. സാധാരണയായി മൂന്നു ദിവസം കൊണ്ടാണ് ശമ്പള വിതരണം പൂര്‍ത്തിയാക്കുക.

അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ഈ മാസം ഒന്നിനു ട്രഷറി ഓവര്‍ ഡ്രാഫ്റ്റ് കാലയളവു പിന്നിട്ടതോടെ കേന്ദ്രത്തില്‍നിന്നു നികുതി വിഹിതമായി കിട്ടിയ 2,736 കോടി രൂപയും ഐജിഎസ്ടിയുടെ സെറ്റില്‍മെന്റായി കിട്ടിയ 1,386 കോടി രൂപയും റിസര്‍വ് ബാങ്കിലേക്കു തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതാണു ശമ്പള വിതരണത്തിനു തടസ്സമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now