
'സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിക് എന്ന് വിളിച്ചത് ഗൗരവതരം'; വനിതാ ലീഗ് നേതാവിനെതിരെ സമസ്ത
വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന, ഷാനവാസ് പാദൂരിനെ 'മുനാഫിഖ്' (കപട വിശ്വാസി) എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്.

വയനാട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരേ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സമസ്ത നേതാവ് കുമ്പോല്‍ തങ്ങള്‍. വിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഭ്യേതര ഭാഷ ഉപയോഗിക്കണമെന്നും കെഎസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. വികസനവും ക്ഷേമ പ്രവര്‍ത്തനവും മുന്‍നിര്‍ത്തി വോട്ട് തേടുകയാണ് വേണ്ടതെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. മുല്ലേരിയില്‍ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന, ഷാനവാസ് പാദൂരിനെ 'മുനാഫിഖ്' (കപട വിശ്വാസി) എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്.
ആയിഷ ഫര്‍സാന ഷാനവാസ് പാദൂരിനെതിരെ പറഞ്ഞ വിദ്വേഷ പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് 'മുനാഫിഖി'ന്റെ പണിയെടുത്താണ് സ്ഥാനാര്‍ഥി എത്തുന്നതെന്നായിരുന്നു ഫര്‍സാനയുടെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയന് പണ്ട് പറഞ്ഞതുപോലെ ഇത്തരക്കാരോട് 'കടക്ക് പുറത്ത്' എന്ന് പറയാന്‍ കാസര്‍കോടിന് അറിയാമെന്നും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ആവേശംകൊണ്ട് അവര്‍ക്ക് സംഭവിച്ച ഒരു നാവുപിഴയാകാം ഇതെന്നുമായിരുന്നു ഷാനവാസ് പാദൂരിന്റെ പ്രതികരണം. സാധാരണമായി മുസ്ലിം സ്ത്രീകളെ തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരു രീതിയിലേക്ക് വഴിതിരിച്ചുവിടുന്നതിനും ബ്രെയിന്‍വാഷ് ചെയ്യുന്നതിനുമായി ചില മുന്നണികള്‍ ഇത്തരം രീതികള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരമൊരു വിദ്വേഷ പ്രചാരണം തെരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാല്‍ എല്‍ഡിഎഫ്. നേതൃത്വം ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Samastha Slams Vanitha League Leader Over Hate Speech Against LDF Candidate Shanavas Padoor
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

