സ്കാനിങ്ങിലാണ് അഞ്ചു മാസം ​ഗർഭിണിയാണെന്ന് അറിയുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

കൊല്ലം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ 20 കാരൻ അറസ്റ്റിൽ. അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശിയായ ബിരുദ വിദ്യാർത്ഥി നിഖിലാണ് അറസ്റ്റിലായത്.

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് അഞ്ചു മാസം ​ഗർഭിണിയാണെന്ന് അറിയുന്നത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates