സിപിഎം ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്; ഡിഡിഇക്ക് പരാതി നല്‍കി കോണ്‍ഗ്രസ്

പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്.

എംവി ഗോവിന്ദന്റെ ജാഥയുടെ ബാനര്‍ തൂക്കി പ്രവര്‍ത്തകരെ എത്തിച്ച സ്‌കൂള്‍ ബസ്
Last Updated :20 January 2024, 9:17 am IST
Edited by :migrator

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസും. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡിഡിഇ ക്ക് പരാതി നല്‍കി. 

രാവിലെ പേരാമ്പ്രയിലെത്തിയ ജാഥയിലേക്ക് ആളെ എത്തിക്കാനായാണ് സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. സ്‌കൂള്‍ ബസ് രാഷ്ട്രീയ പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ചട്ടവിരുദ്ധമായി സ്‌കൂള്‍ ബസ് വിട്ടുനല്‍കിയ കാര്യത്തില്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ജാഥയ്ക്ക് സ്‌കൂള്‍ ബസ് വിട്ടുനല്‍കിയതിനെതിരെ സാമൂഹികമാധ്യമങ്ങളിലും രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. ടസര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണോ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുക എന്ന കാര്യത്തിലുള്ള ക്യാപ്‌സ്യൂള്‍ അറിഞ്ഞാല്‍ കൊള്ളാം. തുടര്‍ഭരണം ലഭിച്ചത് കൊണ്ട് എന്ത് തോന്ന്യാസവും ആവാം എന്ന് കരുതരുത്' - കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി സിദ്ധിഖ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ടി സിദ്ധിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

പേരാമ്പ്രയിൽ നടന്ന സി പി എം സമ്മേളനത്തിന് മുതുകാട് നിന്നും ആളെ കൊണ്ടുവരാൻ ഉപയോഗിച്ചത്‌ സർക്കാർ സ്കൂൾ ബസ്. ഇത്‌ കോൺഗ്രസ്‌ ചെയ്തിരുന്നുവെങ്കിൽ സിപിഎമ്മിന്റെ നിലപാടും ബഹളവും എന്തായിരിക്കും എന്ന് ഊഹിച്ചാൽ മതി ഇതിന്റെ സീരിയസ്നസ്‌ പിടി കിട്ടാൻ. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണോ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുക എന്ന കാര്യത്തിലുള്ള ക്യാപ്സ്യൂൾ അറിഞ്ഞാൽ കൊള്ളാം... തുടർഭരണം ലഭിച്ചത്‌ കൊണ്ട്‌ എന്ത്‌ തോന്ന്യാസവും ആവാം എന്ന് കരുതരുത്‌ എന്ന് പറഞ്ഞ ഗോവിന്ദൻ മാഷിന്റെ ഫോട്ടോയും വച്ചാണു സർക്കാർ സ്കൂൾ ബസ്‌ പാർട്ടി പരിപാടിക്ക്‌ ആളെ കൊണ്ട്‌ പോകാൻ ഉപയോഗിച്ചത്‌ എന്നത്‌ കൂടി ചേർത്ത്‌ വായിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now