വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടു; പാമ്പുകടിയേറ്റ സ്‌കൂള്‍ പാചകത്തൊഴിലാളി മരിച്ചു

കടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST
Edited by :migrator

പാലക്കാട്: വീടിനോടു ചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. 

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാര്‍ഗവിക്ക് പാമ്പു കടിയേറ്റത്. പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടതായിരുന്നു. മൂര്‍ഖനാണ് കടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പിനെ പിടികൂടാനായില്ല.

കടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുംമുമ്പ് ബോധം നഷ്ടമായിരുന്നു. 36 വര്‍ഷമായി പുഞ്ചപ്പാടം സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാര്‍ഗവി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now