News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊച്ചി; പ്രശസ്ത ശിൽപി വേലൂർ ജോൺസൺ അന്തരിച്ചു. കാലടി സർവകലാശാല ശില്പകലാ റിട്ടയേർഡ് അസി.പ്രൊഫസറായിരുന്നു. കരൾ സംബന്ധമായ രോഗത്തെത്തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും കോഴിക്കോട് മാനഞ്ചിറ മൈതാനത്തിലും മറ്റും നിരവധി പ്രതിമകളാണ് വേലൂർ ജോൺസൺ തീർത്തത്. 1994 ൽ ആണ് കോഴിക്കോട് മാനഞ്ചിറ മൈതാനത്തിന്റെ കിഴക്ക് ഭാഗത്തു ചിരട്ട കൊണ്ടുള്ള മുതലയെ നിർമിച്ചു. കക്കയത്ത് സ്ഥാപിച്ചിരിക്കുന്ന അടിയന്തിരാവസ്ഥ രക്തസാക്ഷി രാജൻ്റെ പ്രതിമ നിർമ്മിച്ചത് ജോൺസനാണ്. മഹാത്മാഗാന്ധി, കെ.ആർ നാരായണൻ, എപിജെ അബ്ദുൾ കലാം, അർണോസ് പാതിരി തുടങ്ങി ഒരുപാടു മഹാന്മാരുടെ പ്രതിമകൾ അദ്ദേഹത്തിന്റേതായി പലയിടത്തുമുണ്ട്.
വേലൂർ വെങ്ങിലശ്ശേരി – മണിമലർകാവിന് സമീപം ഒലക്കേങ്കിൽ പറഞ്ചപ്പന്റെ മകനാണ്. സംസ്കാര ചടങ്ങ് ഇന്ന് വൈകിട്ട് 3.30 വേലൂർ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


