
എല്‍ഡിഎഫിനെ പിന്തുണച്ച് എസ്ഡിപിഐ; ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി
ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ്ഡിപിഐ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോണ്‍ഗ്രസിന്റെ വിമത അംഗവും എല്‍ഡിഎഫിനെ പിന്തുണച്ചു. കോണ്‍ഗ്രസ് അംഗം അന്‍സല്‍ന പരീക്കുട്ടിയാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. ഇവര്‍ ഒളിവിലായിരുന്നു.
28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. 15 വോട്ടാണ് അവിശ്വാസ പ്രമേയം പാസാക്കാനായി വേണ്ടിയിരുന്നത്. 9 എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ്ഡിപിഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. മുസ്ലിം ലീഗിനായിരുന്നു യുഡിഎഫില്‍ അധ്യക്ഷ സ്ഥാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുള്‍പ്പെടെ 14 അംഗങ്ങളാണ് യുഡിഎഫിനെ പിന്തുണച്ചിരുന്നത്.
നേരത്തെ എസ്ഡിപിഐ പിന്തുണയോടെ ഭരണം പിടിക്കില്ലെന്ന് സിപിഎം നിലപാടെടുത്തിരുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍



