
ശരണ്യയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം; കര്‍ണാടക സര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി
കുടകില്‍ കാണാതായ ജി എസ് ശരണ്യയെ കണ്ടെത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: കുടകില്‍ കാണാതായ ജി എസ് ശരണ്യയെ കണ്ടെത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. കേരളത്തില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യയെ ഏപ്രില്‍ രണ്ടിനാണ് കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ വച്ച് കാണാതായത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ആശങ്ക മുഖ്യമന്ത്രി കത്തില്‍ പങ്കുവെച്ചു.
ശരണ്യയെ കണ്ടെത്താനായി നിലവില്‍ നടന്നുവരുന്ന തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശരണ്യയെ എത്രയും വേഗം കണ്ടെത്താനും സുരക്ഷിതമായി നാട്ടിലെത്തിക്കാനും കര്‍ണാടക മുഖ്യമന്ത്രി നേരിട്ടുള്ള ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
കേന്ദ്രം ഇടപെടണം എന്ന് കുടുംബം
ശരണ്യയുടെ തിരച്ചിലിന് കേന്ദ്രം ഇടപെടണം എന്ന് കുടുംബം ആവശ്യപ്പെട്ടു. അമ്മാവന് ഹരിദാസാണ് തിരച്ചിലിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വനത്തിനകത്ത് തിരച്ചിലിന് കഴിവുള്ളവര്‍ ഉണ്ടെങ്കില്‍ ഉപയോഗപ്പെടുത്തണമെന്നും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കര്‍ണാടക, കേരള സര്‍ക്കാറുമായി ബന്ധപ്പെട്ടിരുന്നു. തടിയന്‍ഡമോള്‍ മലയുടെ എതിര്‍വശം കൊടും കാടാണ്. അടിയില്‍ അരുവിയും ഒഴുകുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ സംവിധാനം വേണം. ശരണ്യ മനക്കരുത്തുള്ള കുട്ടിയാണ്. നല്ല ആരോഗ്യവും ഉണ്ട്. ട്രക്കിങില്‍ ട്രെയിനിങ് കഴിഞ്ഞയാളാണ് എന്നും കുടുംബം പറയുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Search should be intensified to find Saranya; Chief Minister writes to Karnataka government
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്

പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; പിണറായി പറഞ്ഞത് ശരി: എംവി ഗോവിന്ദന്


