
പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; പിണറായി പറഞ്ഞത് ശരി: എംവി ഗോവിന്ദന്
പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്ന് എം വി ഗോവിന്ദന് പറഞ്ഞു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന് പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്ത പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. അവര്‍ തിരുത്തണം. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടി വോട്ടു പോലും മാറ്റിച്ചെയ്തിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല. പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ക്കാണ് അവര്‍ വോട്ടു ചെയ്യേണ്ടത്. ജനം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടതിന്റെ കാരണമാണ് പിണറായി വിജയന് പറഞ്ഞത്.
പിണറായി വിജയന് കണ്ണൂരില്‍ നാലു യോഗങ്ങളിലാണ് പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രക്കമ്മിറ്റിയുടെയും അവലോകന റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ തന്നെയാണ് പിണറായി പറഞ്ഞത്. പിണറായിയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ, ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് വിവാദം ഉണ്ടാക്കുന്നത്. പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷമാണ്, പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചവരെ പിണറായി വിജയന് വിമര്‍ശിച്ചതെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.
ടി കെ ഗോവിന്ദന് സിപിഎമ്മിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയാന്‍ ആരാണ്?. വര്ഗവഞ്ചനയുടേയും ചതിയുടേയും ഭാഗമായി യുഡിഎഫിലേക്ക് പോയ ആളാണ്. വി കുഞ്ഞികൃഷ്ണനും അങ്ങനെ തന്നെ. അവര്‍ പറയുന്നത് പാര്‍ട്ടി ആധികാരികമായി എടുക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് മാറിച്ചിന്തിക്കാന്‍ കാരണമൊന്നും ഉണ്ടായില്ലേ?, ജനങ്ങളാണോ പാര്‍ട്ടിയാണോ തെറ്റു തിരുത്തേണ്ടത് തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യത്തിന് എംവി ഗോവിന്ദന് വ്യക്തമായ മറുപടി നല്‍കിയില്ല. ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്ന പിണറായിയുടെ പ്രസംഗത്തില്‍ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് പിന്തുണച്ച് എം വി ഗോവിന്ദന് രംഗത്തു വന്നത്.
WHAT TO READ NEXT

ട്രെയിനിലെ ഫാന്‍ പൊട്ടിവീണ് യാത്രക്കാരിക്ക് പരിക്കേറ്റു
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
CPM State Secretary M.V. Govindan stated that what Pinarayi Vijayan said is entirely correct.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക: എം വി ഗോവിന്ദന്

തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്



