
തലശ്ശേരിയിൽ ഡിസംബർ ആറ് വരെ നിരോധനാജ്ഞ
തലശ്ശേരിയിൽ ഡിസംബർ ആറ് വരെ നിരോധനാജ്ഞ

കണ്ണൂർ: തലശ്ശേരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത പരിഗണിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അന്യായമായ സംഘം ചേരൽ, ആയുധനങ്ങളുമായി യാത്ര ചെയ്യൽ, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കൽ, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടംചേരൽ എന്നിവയെല്ലാം ഡിസംബർ ആറ് വരെ നിരോധിച്ചുകൊണ്ടാണ് കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ഇന്ന് വലിയ പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് നിരോധനാജ്ഞ.
ഡിസംബർ ഒന്നിന് കെടി ജയകൃഷ്ണൻ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രകടനത്തിൽ വ്യാപകമായ രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു.
ഇതേത്തുടർന്ന് ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആർഎസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ തലശ്ശേരി മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
