
നരേന്ദ്ര മോദിയെ വധിക്കും; ചാവേർ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി, കെ സുരേന്ദ്രന് ഊമക്കത്ത്
നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഊമക്കത്ത്. കത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം

കൊച്ചി: കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒരാഴ്ച മുൻപ് ഊമക്കത്ത് ലഭിച്ചത്. കത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം നടന്നു വരികയാണ്.
നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പ്രധാനമന്ത്രി കേരളത്തിൽ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷയൊരുക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
നാളെ വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



