
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍. കൊല്ലം ആശ്രാമം മൈതനാത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ഥികളുമായി സംവാദം നടക്കും.
നാളെ രാവിലെ പത്തിന് തിരുവനന്തുപുരം ഐടി പ്രൊഫഷനലുകളുമായി കൂടിക്കാഴ്ച നടത്തും. ടെക്നോ പാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ 80 ഐടി പ്രൊഫഷനുലുകള്‍ക്ക് പുറമെ സ്റ്റാര്‍ട്ട് അപ് പ്രതിനിധികള്‍, വിവിധ കമ്പനികളിലെ സിഇഒമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടത്ത് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
Summary
Senior Congress Leader Rahul Gandhi to Arrive in the State Today for a Two-Day Visit
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





