സിപിഎമ്മിന് തിരിച്ചടി; ദേവികുളത്ത് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്

എ രാജ/ ഫയൽ ചിത്രം
Last Updated :20 January 2024, 9:18 am IST


കൊച്ചി: ദേവികുളം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സിപിഎം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി. എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. 

തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഡി കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ്, സിപിഎം ഇത്തവണ യുവനേതാവായ എ രാജയെ ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. 

2021 ലെ തെരഞ്ഞെടുപ്പിൽ എ രാജ 7848 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സത്യം ജയിച്ചെന്നും, പട്ടികജാതിക്കാരെ സിപിഎം ദ്രോഹിച്ചതിന്റെ തെളിവാണ് കോടതി വിധി വ്യക്തമാക്കുന്നതെന്ന് ഹര്‍ജിക്കാരനായ ഡി കുമാര്‍ പ്രതികരിച്ചു. ഹൈക്കോടതിയുടേത് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച വിധിയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now