
പ്രണയം നടിച്ച് പീഡിപ്പിച്ചു; പൊലീസുകാരന് അറസ്റ്റില്‍
എറണാകുളം പറവൂര്‍ വാണിയക്കോട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പൊലീസുകാരന് അറസ്റ്റില്‍. എറണാകുളം പറവൂര്‍ വാണിയക്കോട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പ്രണയം നടിച്ച് പീഡിപ്പിച്ചതായി പറവൂര്‍ സ്റേറഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയില്‍ പരാതി കൊടുങ്ങല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതി. നിലവില്‍ മതിലകം സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു. നേരത്തേ കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


