ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; മുന്‍ ജില്ലാ ജഡ്ജിക്ക് ജാമ്യം

കളിമാനൂരില്‍നിന്ന് ബസില്‍ കയറിയ പ്രതി, സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മുന്‍ ജില്ലാ ജഡ്ജിക്ക് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ആണ് റിട്ട. ജില്ലാ ജഡ്ജി ആര്‍.രാമബാബുവിന് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ ഇല്ലാതെയാണ് ജാമ്യം.

കളിമാനൂരില്‍നിന്ന് ബസില്‍ കയറിയ പ്രതി, സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്ത് എത്തിയപ്പോഴേക്കും ഉപദ്രവം സഹിക്കവയ്യാതെ യുവതി ബഹളം വച്ചു. തുടര്‍ന്ന്  പൊലീസെത്തി പ്രതിയെ അറസ്റ്റു ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now