
ക്രിക്കറ്റ് കോച്ചിന്റെ ലൈംഗിക പീഡനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; കെസിഎയ്ക്ക് നോട്ടീസ്
കെസിഎ ആസ്ഥാനത്തു വെച്ചും പീഡനശ്രമം ഉണ്ടായതായി പെണ്‍കുട്ടികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു പീഡിപ്പിച്ചതില്‍ വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കെസിഎയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു.
കെസിഎ ആസ്ഥാനത്തു വെച്ചും പീഡനശ്രമം ഉണ്ടായതായി പെണ്‍കുട്ടികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയിരുന്ന പെണ്‍കുട്ടികളെയാണ് മനു ചൂഷണം ചെയ്തിരുന്നത്. പത്തു വര്‍ഷമായി ഇയാള്‍ കെസിഎയില്‍ പരിശീലകനാണ്. പരാതി നല്‍കിയ കുട്ടികള്‍ നേരത്തെ മുതല്‍ ചൂഷണത്തിന് ഇരയായിരുന്നുവെന്നാണ് സൂചന.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അറസ്റ്റിലായ മനു റിമാന്‍ഡിലാണ്. ആറു പോക്സോ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കു പോകുമ്പോള്‍ മാത്രമല്ല കെസിഎ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതായും വെളിപ്പെടുത്തൽ വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



