ഇനിയൊരു ഉമ്മന്‍ചാണ്ടി ഉണ്ടാകില്ല; കല്ലറ സന്ദര്‍ശിച്ച് ഷംസീര്‍

കല്ലറയില്‍ ആദരമര്‍പ്പിച്ചതിനുശേഷം  അവിടെയുണ്ടായിരുന്ന, ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകള്‍ മറിയ ഉമ്മന്‍ എന്നിവരെ ഷംസീര്‍ അനുശോചനം അറിയിച്ചു.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് എഎന്‍ ഷംസീര്‍
Last Updated :20 January 2024, 9:23 am IST
Edited by :migrator

കോട്ടയം: 53 വര്‍ഷം തുടര്‍ച്ചയായി നിയമസഭാ സമാജികനാകുകയെന്നത് അപൂര്‍വമാണെന്നും ഇനിയൊരു ഉമ്മന്‍ചാണ്ടി ഇതുപോലെ ഉണ്ടാകില്ലെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചശേഷം  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിനുശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത നിയമസഭാ സമ്മേളനമാണ് ഇന്നു തുടങ്ങാന്‍ പോകുന്നതെന്നും അതിലേക്ക് ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ടു ക്ഷണിക്കാന്‍ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കല്ലറയില്‍ ആദരമര്‍പ്പിച്ചതിനുശേഷം  അവിടെയുണ്ടായിരുന്ന, ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകള്‍ മറിയ ഉമ്മന്‍ എന്നിവരെ ഷംസീര്‍ അനുശോചനം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now