ശരത്ത് ലാലിന്റെ അനിയത്തി പുതിയ ജീവിതത്തിലേക്ക്; വിഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

ശരത്തിന്റെ സ്മൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് അമൃത വിവാഹ നിശ്ചയ വേദിയിലേക്ക് എത്തിയത്. ചടങ്ങ് നടന്ന വേദിയിൽ ശരത് ലാലിന്റെ ചിത്രവും ഉണ്ടായിരുന്നു

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:22 am IST
Edited by :migrator

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ശരത്ത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയം നടന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ആണ് വിവാഹ നിശ്ചയ വിശേഷങ്ങൾ പങ്കുവച്ചത്. രാവിലെ ശരത്തിന്റെ സ്മൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് അമൃത വിവാഹ നിശ്ചയ വേദിയിലേക്ക് എത്തിയത്. ചടങ്ങ് നടന്ന വേദിയിൽ ശരത് ലാലിന്റെ ചിത്രവും ഉണ്ടായിരുന്നു. 

കാസർകോട് ബന്തടുക്ക സ്വദേശി മുകേഷ് കുമാർ ആണ് വരൻ. "നമ്മുടെ ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ, നമ്മുടെ പെങ്ങൾ, അമൃതയുടെ കല്യാണ നിശ്ചയമായിരുന്നു ഇന്ന്. പ്രിയപ്പെട്ട അമൃതയ്ക്കും മുകേഷിനും സ്നേഹാശംസകൾ", ചടങ്ങിൽ പങ്കെടുത്തത്തിന്റെ വിഡിയോക്കൊപ്പം ഷാഫി കുറിച്ചു. 

2019 ഫെബ്രുവരി 17-ന് രാത്രിയാണ് പെരിയയിലെ കണ്ണാടിപ്പാറയിൽ വെച്ച് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now