
കന്റോണ്‍മെന്റ് സിഐക്കും എസ്ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഗോകുല്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. നാലു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകുക.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിലാണ് എസ്ഐ ഗോകുലിനെതിരെ നോട്ടീസ് നൽകിയത്. ഭീഷണി കോൾ നടത്തിയത് തെറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് സിഐക്ക് നോട്ടീസ്. പോസ്റ്റിട്ടത് സോഷ്യൽ മീഡിയ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവർക്കും വീഴ്ച പറ്റിയെന്നും വിലയിരുത്തലുണ്ട്.
എസ്എഫ്ഐയുമായുള്ള ഏറ്റുമുട്ടലിനും പോര്‍വിളിക്കും പിന്നാലെ അവധിയില്‍ പോയ സിഐ സതീഷ് കുമാർ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. എസ് എച്ച് ഒ സതീഷ് അവധിയിൽ പോയതും എസ് ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടതിലും കോൺഗ്രസ് സൈബറിടങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എസ് എച്ച് ഒയെയും എസ് ഐയെയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നാണ് എസ് എഫ് ഐയും സി പി എമ്മും ആവശ്യപ്പെടുന്നത്.
News Now
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍

Summary
Show-cause notice issued to Thiruvananthapuram Cantonment CI and SI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ; എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്



