ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്കാണ് ഷട്ടറുകൾ അടച്ചത്

ഫയൽ ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

പാലക്കാട്: ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്കാണ് ഷട്ടറുകൾ അടച്ചത്. ഇതോടെ പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി.

കഴിഞ്ഞ ദിവസം ഡാമിന്റെ ഷട്ടറുകൾ തുറന്നത് ജനങ്ങളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയിരുന്നു. അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു. അതേസമയം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയെന്നാണ് തമിഴ്നാടിന്റെ വിശദീകരണം. സെക്കന്‍റില്‍ ആറായിരം ക്യൂസെക്സ് വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിരുന്നെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates