സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം; ജയിലിന് പുറത്തേക്ക്

യുഎപിഎ കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. 

സിദ്ധിഖ് കാപ്പന്‍/ഫയല്‍
Last Updated :20 January 2024, 9:10 am IST
Edited by :migrator

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കാപ്പന്റെ ജയില്‍ മോചനം സാധ്യമാകും.

യുഎപിഎ കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലയാണ് ഇഡി കേസില്‍ വിചാരണക്കോടതിയില്‍ കാപ്പന്‍ ജാമ്യഹര്‍ജി നല്‍കിയത്. അപേക്ഷ വിചാരണക്കോടതി തള്ളി. തുടര്‍ന്ന് കാപ്പന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇനി കാപ്പന്റെ പേരില്‍ മറ്റ് കേസുകള്‍ നിലവില്‍ ഇല്ല. ഇതോടെ കാപ്പന്റെ ജയില്‍ മോചനം സാധ്യമാകും. വിധിക്കെതിരെ ഇഡി സുപ്രീം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now