
സമരക്കാരെ മുഖത്തടിച്ച് പൊലീസ്; പുതിയ വീഡിയോ പുറത്ത്, ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരന് എതിരെ വകുപ്പുതല അന്വേഷണം
കണിയാപുരം കരിച്ചാറയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് സമരക്കാരുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് സമരക്കാരുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരന് സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയതും ഇതേ പ്രതിഷേധത്തിനിടെയാണ്.
സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് റൂറല്‍ എസ്പി ശുപാര്‍ശ ചെയ്തു.
അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എന്നാണ് വിശദീകരണം.
സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് ജോയിയെ (45) ഷബീര്‍ ബൂട്ടിട്ട് ചവിട്ടിയത്. ഇതിന് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷബീറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ പാലക്കാട് നിരോധനാജ്ഞ വീണ്ടും നീട്ടി; 28 വരെ നിയന്ത്രണങ്ങൾ തുടരും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



