അരലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടും; എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ

പുതിയ പട്ടികയിൽ ആകെ 2,69,53,644 വോട്ടര്‍മാരാണ് ഉണ്ടാകുക

Rathan Kelkar
Dr. Rathan Kelkar IAS, Chief Electoral Officer
Edited by :jayakumarna
Last Updated :20 ഫെബ്രുവരി 2026, 1:14 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും. 53,229 പേരാണ് അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പട്ടികയിൽ ആകെ 2,69,53,644 വോട്ടര്‍മാരാണ് ഉണ്ടാകുക. പുരുഷന്‍മാര്‍ - 1,31,26,048, സ്ത്രീകള്‍ - 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ - 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

സംസ്ഥാനത്ത് എസ്‌ഐആര്‍ കരട് പട്ടിക ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍ പട്ടികയില്‍ പരാതികള്‍ സ്വീകരിച്ച് ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായതായിരുന്നു. ആകെ 2,78,50,856 വോട്ടർമാരാണ് കരട് പട്ടികയിൽ ഉണ്ടായിരുന്നത്.

News Now

Summary

The final voter list will be published tomorrow as part of the state's S I R

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates