
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
അരൂർ: ബൈക്ക് നിയന്ത്രണം വിട്ട് വീണ് എസ്ഐ മരിച്ച സംഭവത്തിൽ അന്വേഷണവുമായി പൊലീസ്. എസ്ഐ വിനയചന്ദ്രനാണ് കഴിഞ്ഞ ദിവസം ബൈക്കിൽ നിന്ന് വീണ് മരിച്ചത്. ബൈക്ക് ഓടിക്കുന്നതിനിടെ ഇയർ ബാലൻസ് തെറ്റിയതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
വിനയചന്ദ്രന് ഇയർ ബാലൻസിന്റെ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങൾ വിനയചന്ദ്രന്റെ ബൈക്കിൽ തട്ടിയതിന്റെ ലക്ഷണങ്ങളില്ല. ഞായറാഴ്ച വൈകീട്ട് തുറവൂരിന് സമീപമായിരുന്നു അപകടം. ഹൈവേ പട്രോളിങ് വാഹനത്തിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു.
നിയന്ത്രണം വിട്ട വിനയചന്ദ്രൻ ബൈക്കുമായി റോഡരികിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യം ലഭിച്ചു. ബൈക്കിൽ നിന്നു പിടിവിട്ട് വിനയചന്ദ്രൻ മുന്നിലേക്ക് തെറിച്ചു വീഴുകയാണ്. ബൈക്ക് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്യുന്നു. ഹെൽമെറ്റ് തെറിച്ചു പോയി. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടും റിപ്പോർട്ടിലെ പ്രാഥമിക സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


