
പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്ഐടി
2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പമാറ്റിസ്ഥാപിച്ചപ്പോള് അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു

കൊല്ലം:ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. ഇതാണ് എസ്ഐടി സംഘം അദ്ദേഹത്തിന്റെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.
ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജി വാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പമാറ്റിസ്ഥാപിച്ചപ്പോള് അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് തന്ത്രി വാജി വാഹനം തിരികെ നല്‍കാമെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡിനെ തിരിച്ചേല്‍പ്പിച്ചിരുന്നില്ല.
തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ തന്നെയായിയിരുന്നു വാജിവാഹനം ഉണ്ടായിരുന്നത്. കട്ടിളപ്പാളിക്കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വാജി വാഹനം കണ്ടെടുത്തത്. പ്രത്യേക അന്വേഷണംസംഘം ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
SIT produces 'Vaji' vehicle, recovered from Sabarimala Tantri's house, in court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും


