വനത്തില്‍ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് മദ്യക്കുപ്പിയും പഴകിയ ഷര്‍ട്ടും

തേക്ക് മുറിക്കുന്നതിന്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.

Skeleton found in forest
വനത്തില്‍ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് മദ്യക്കുപ്പിയും പഴക്കമുള്ള ഷര്‍ട്ടും Source by : പ്രതീകാത്മക ചിത്രം
Last Updated :22 May 2024, 7:45 pm IST

മാനന്തവാടി: കാട്ടിക്കുളം-ചങ്ങല ഗേറ്റ് -കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ ഓലിയോട്ട് റിസേര്‍വ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം. തേക്ക് മുറിക്കുന്നതിന്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.

ഉടന്‍ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അസ്ഥികൂടത്തിന്റെ സമീപത്തായി പഴക്കമുള്ള ഷര്‍ട്ടും മദ്യകുപ്പിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മരത്തിന് മുകളിലായി തൂങ്ങിക്കിടക്കുന്ന മുണ്ടും കണ്ടെത്തി.

തൂങ്ങി മരിച്ച പുരുഷന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ നിഗമനം. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now