''ഇന്നലെ പൂത്ത തകര, ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ല''

' എ കെ ആന്റണിയും രമേശ് ചെന്നിത്തലയും താന്‍ വര്‍ഗീയവാദിയാണെന്ന് പറയില്ല'

SNDP Yogam General Secretary Vellappally Natesan against vd sateesan
SNDP Yogam General Secretary Vellappally Natesan against vd sateesan
Last Updated :18 January 2026, 12:03 pm IST

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ചും കടന്നാക്രമിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പൂത്ത തകരയാണ്, അപ്രസക്തന്‍ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്നെ, വര്‍ഗീയ വാദിയാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് വിഡി സതീശന്‍. അതിനുള്ള മറുപടി കാന്തപുരം തന്നെ പറഞ്ഞിട്ടുണ്ട്. സതീശന് പരസ്യമായി താക്കീത് നല്‍കി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും രമേശ് ചെന്നിത്തലയും താന്‍ വര്‍ഗീയവാദിയാണെന്ന് പറയില്ല. അവര്‍ പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സതീശന്‍ ജനിക്കും മുന്‍പ് 80 വര്‍ഷം മുന്‍പ് എന്റെ പിതാവ് കപ്പലില്‍ കാറ് ഇറക്കുമതി ചെയ്ത് നല്‍കിയിട്ടുണ്ട്. തന്റെ കുടുംബത്തില്‍ പണ്ട് മുതലേ ആസ്തിയുണ്ടായിരുന്നു. വിഡി സതീശന് എന്ന് മുതലാണ് സ്വത്ത് ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാം എന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

News Now

Summary

SNDP Yogam General Secretary Vellappally Natesan against V D Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates