ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം; കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി നിയമിച്ചു

സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനാണ് ഉത്തരമേഖലയുടെ ചുമതല

ശോഭാ സുരേന്ദ്രന്‍/ഫയല്‍
Last Updated :20 January 2024, 9:23 am IST

കോഴിക്കോട്: ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം. ഇതിന്റെ ഭാഗമായി ശോഭ സുരേന്ദ്രന് കോഴിക്കോട് ജില്ലയുടെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നല്‍കി. കോഴിക്കോട് ജില്ലയുടെ പ്രഭാരിയായാണ് ശോഭയെ നിയമിച്ചത്. 

പാര്‍ട്ടി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും, ചുമതലകള്‍ നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രന്‍ ബിജെപി കേന്ദ്ര നേതൃത്വത്തോട് പരാതി അറിയിച്ചിരുന്നു. ഇടഞ്ഞു നിന്നിരുന്ന ശോഭ സുരേന്ദ്രന്‍ ഒരുമാസമായി കോഴിക്കോട് ബിജെപി സംഘടിപ്പിക്കുന്ന പരിപാടികള്‍ സജീവമായിരുന്നു. 

ശോഭ സുരേന്ദ്രന് കോഴിക്കോട് ജില്ലയുടെ ചുമതല നല്‍കിയപ്പോള്‍, കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന കെ ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥിന് പാലക്കാടിന്റെ ചുമതലയും കെപി പ്രകാശ് ബാബുവിന് കോട്ടയത്തിന്റെ ചുമതലയും നല്‍കി.  സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനാണ് ഉത്തരമേഖലയുടെ ചുമതല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now