'കിറ്റെന്ന് കേള്‍ക്കുമ്പോള്‍ ഒരുകൂട്ടര്‍ക്ക് ഇപ്പോഴും ഭയം', വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് മുഖത്ത് അടികിട്ടി; മുഖ്യമന്ത്രി  

സംസ്ഥാനത്ത് ആറു ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി വിജയന്‍/ഫയല്‍
Last Updated :20 January 2024, 9:24 am IST
Edited by :migrator

കോട്ടയം: സംസ്ഥാനത്ത് ആറു ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. കിറ്റെന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണെന്നും പുതുപ്പള്ളിയില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തില്‍ സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു. 

അത്തം മുതല്‍ ഓണം വരെ ഏഴുകോടി രൂപയുടെ കച്ചവടമാണ് സപ്ലൈക്കോ ഫെയറുകളില്‍ മാത്രമായി നടന്നത്. സപ്ലൈക്കോയുടെ വില്‍പ്പനശാലകളില്‍ ആകെ 170 കോടിയുടെ കച്ചവടം നടന്നു. 10 ദിവസങ്ങളില്‍ 32 ലക്ഷം കാര്‍ഡ് ഉടമകളാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയത്. സപ്ലൈക്കോയ്ക്ക് എതിരെ വ്യാജപ്രചാരണം നടത്താന്‍ പുറപ്പെട്ടവരുടെ മുഖത്തേറ്റ അടിയാണ് ഇതെല്ലാം. ഇക്കൂട്ടര്‍ക്കു നാണമില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

ഓണം വല്ലാത്തൊരു ഘട്ടത്തിലാണു മുന്‍പില്‍ വന്നത്. ഏതെല്ലാം തരത്തില്‍ നമ്മുടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാകും എന്നു കേന്ദ്രസര്‍ക്കാര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണ്. പലമാര്‍ഗങ്ങളാണ് അതിനുവേണ്ടി സ്വീകരിക്കുന്നത്. കേന്ദ്രം നല്‍കേണ്ട സഹായം ഔദാര്യമല്ല. രാജ്യത്തിന്റെ വരുമാനമെന്നത് രാജ്യത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. ആ വരുമാനം കേന്ദ്രത്തിന്റെ കയ്യിലുണ്ട്. അതു സംസ്ഥാനങ്ങള്‍ക്കു നീതിപൂര്‍വം വിതരണം ചെയ്യണം. ആ വിതരണം നീതിപൂര്‍വമല്ലതായി. ഒരുഘട്ടത്തില്‍ 3.8 % വരെ ലഭിച്ചിരുന്ന വിഹിതം ഇത്തവണ 1.9% ആയി ചുരുങ്ങി-മുഖ്യമന്ത്രി പറഞ്ഞു.

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now