സരിതയെ എത്രയും വേഗം കൊല്ലണം, 90 ദിവസത്തിനുള്ളിൽ ജയിലിൽ നിന്നു പുറത്തിറക്കാം; മകന്റെ വെളിപ്പെടുത്തൽ

വീടിന്റെ പിൻഭാഗത്തു കൂടി അകത്ത് കയറിയ സുരേഷ്  കത്തി കൊണ്ടു സരിതയെ തുടരെ വെട്ടുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

മറയൂർ; മറയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ  വെളിപ്പെടുത്തലുമായി മകൻ. അച്ഛനും ബന്ധുക്കളും ചേർന്ന് അമ്മയെ കൊല്ലാനായി ​ഗൂഢാലോചന നടത്തി എന്നാണ് മകൻ അഭിലാഷ് പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സരിതയെ ഭർത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത്. 

കുടുംബപ്രശ്‌നത്തെ തുടർന്ന് 6 മാസമായി സരിത മകൻ അഭിലാഷിനൊപ്പം (11) പത്തടിപ്പാലത്ത് അമ്മയുടെ അമ്മയ്ക്കൊപ്പമാണു താമസിച്ചിരുന്നത്. വീടിന്റെ പിൻഭാഗത്തു കൂടി അകത്ത് കയറിയ സുരേഷ്  കത്തി കൊണ്ടു സരിതയെ തുടരെ വെട്ടുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയതോടെ സുരേഷ് ഓടി രക്ഷപ്പെട്ടു.  തുടർന്നു നടത്തിയ അന്വേഷണത്തിൽ സുരേഷിനെ മറയൂരിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

അച്ഛനും കുടുംബത്തിലെ ചിലരും ചേർന്ന് അമ്മയെ കൊല്ലുമെന്നു തന്റെ മുന്നിൽ വച്ചു ഭീഷണിപ്പെടുത്തിയെന്നാണ് അഭിലാഷ് പറയുന്നത്. ഈ മാസം ഒന്നിനു സരിത താമസിക്കുന്ന വീട്ടിലെത്തിയ സുരേഷിന്റെ ബന്ധുക്കൾ അഭിലാഷിന് ഫോൺ വാങ്ങിത്തരാമെന്നു പറഞ്ഞു മൂന്നാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഈ സമയത്താണ് ബന്ധുക്കളിൽ ചിലരും സുരേഷും ചേർന്ന് സരിതയെ കൊലപ്പെടുത്താനുള്ള ആസൂത്രണം നടത്തുന്നതായി അറിയുന്നത്. സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളിൽ ജയിലിൽ നിന്നു പുറത്തെത്തിക്കാമെന്നും സുരേഷിനോടു ബന്ധുക്കൾ പറഞ്ഞതായും അഭിലാഷ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now