
അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്
ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് (47) ആണ് കൊല്ലപ്പെട്ടത്

മലപ്പുറം: അവിഹിതബന്ധത്തെക്കുറിച്ച് ഭാര്യയെ അറിയിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി സുനില്‍ കിറോ (38) അറസ്റ്റിലായി. മലപ്പുറം എടവണ്ണപ്പാറയ്ക്കു സമീപം എടശ്ശേരിക്കടവിലാണ് സംഭവം.
ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് (47) ആണ് കൊല്ലപ്പെട്ടത്. നാലുനില കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രകാശിനെ ഞായറാഴ്ച കെട്ടിടത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
ദിവസക്കൂലി തൊഴിലാളികളായ പ്രകാശും സുനിലും ഒരേ കെട്ടിടത്തിലായിരുന്നു താമസം. സുനിലിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന വിവരം പ്രകാശ് ഇയാളുടെ ഭാര്യയെ അറിയിച്ചതാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച അര്‍ധരാത്രിയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സുനില്‍ പ്രകാശിനെ മര്‍ദിക്കുകയും തല ചുമരില്‍ പലതവണ ഇടിപ്പിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനത്തില്‍ പ്രകാശ് ബോധരഹിതനായി. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകള്‍നിലയിലെ ഗ്രില്ലുകളില്ലാത്ത ജനലിലൂടെ പ്രകാശിനെ താഴേക്ക് തള്ളിയിട്ടതായും പൊലീസ് പറഞ്ഞു.
താഴെ വീണാണ് പ്രകാശിന്റെ മരണം സംഭവിച്ചത്. വാഴക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുനിലാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
WHAT TO READ NEXT

കേരളത്തിലെ റോഡപകടങ്ങള്‍: മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Arrest made for murdering a friend by pushing him off a building
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





