അടിമാലി പഞ്ചായത്തുവക കൂമ്പൻപാറയിലെ പൊതുശ്മശാനത്തിലാണു സംഭവമുണ്ടായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:22 am IST

News Now

അടിമാലി; അമ്മയുടെ സംസ്കാരച്ചടങ്ങിനിടെ പൊതുശ്മശാനത്തിൽ മകനു പൊള്ളലേറ്റു. അടിമാലി മന്നാങ്കാല തപസ്യ ഭവൻ സന്തോഷിന് (50) ആണു പൊള്ളലേറ്റത്. അടിമാലി പഞ്ചായത്തുവക കൂമ്പൻപാറയിലെ പൊതുശ്മശാനത്തിലാണു സംഭവമുണ്ടായത്. 

ബുധനാഴ്ച വൈകിട്ടാണ് സന്തോഷിന്റെ അമ്മ ശാരദ (70) മരിച്ചത്. തുടർന്ന് ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംസ്കാരം.  ചടങ്ങുമായി ബന്ധപ്പെട്ട് കർപ്പൂരം കത്തിക്കുന്നതിനിടെ ജീവനക്കാരൻ ഗ്യാസ് വാൽവ് തുറന്നതാണ് അപകടത്തിനു കാരണമായത്. സന്തോഷിനെ ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates