ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ വാഴ്ത്തിയുള്ള പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

ഷാഫി പങ്കുവച്ച വീഡിയോയില്‍ നിന്ന്‌
Last Updated :20 January 2024, 8:48 am IST

News Now


കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ വാഴ്ത്തിയുള്ള പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. തന്നെ പുകഴ്ത്തുന്ന പാട്ട് ഷാഫി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.'ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്കായായി.. എന്നെന്നും പാര്‍ട്ടിയെ ഓര്‍ത്ത് എന്നെന്നും കനവ് കാണുന്ന, എന്നെന്നും സുഹൃത്തുകള്‍ക്കായി ജന്മം നല്‍കീടുന്ന ഷാഫിക്ക..' എന്നിങ്ങനെയാണ് പാട്ടുപാടുന്നത്. ഷാഫിക്ക് അരികില്‍ ഒരാള്‍ മൈക്കിലൂടെ പാടുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്,. 

ഒരു സ്വകാര്യ ചടങ്ങിനിടെയാണ് പാട്ട് പാടിയത്. വിഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നതായി മുന്‍പ് കെകെ രമ എംഎല്‍എ ആരോപിച്ചിരുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവര്‍ ആയതിനാലാണ് അനധികൃത പരോള്‍ നല്‍കുന്നതെന്ന് രമ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates