
കഴിഞ്ഞ ആഴ്ചയും പറഞ്ഞതല്ലെ, കേട്ടുകേട്ട് മടുത്തു; സജി ചെറിയാനെ 'ഇരുത്താൻ' സ്പീക്കറുടെ 'കുത്ത്'
പ്രസംഗം മന്ത്രി സജി ചെറിയാൻ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എഎൻ ഷംസീർ

തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം മന്ത്രി സജി ചെറിയാൻ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എഎൻ ഷംസീർ. പ്രസംഗം ചുരുക്കാൻ പലതവണ പറഞ്ഞിട്ടും മന്ത്രി അനുസരിക്കാതിരുന്നതോടെയായിരുന്നു കുത്ത്. മന്ത്രി പറയുന്ന പോയിന്റുകൾ കേട്ട് മടുത്തെന്നാണ് സ്പീക്കർ പറഞ്ഞത്.
പ്രസംഗം നീണ്ടപ്പോൾ സ്പീക്കർ പലതവണ ചുരുക്കാനായി ആവശ്യപ്പെട്ടു. ഷറീസ് വകുപ്പിൽ നടത്തിയ പരിഷ്കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി. എന്നാൽ ഇത് കേട്ട് പ്രസംഗം അവസാനിപ്പിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല. ഇതോടെ വീണ്ടും സ്പീക്കർ ഇടപെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
‘മന്ത്രി പറയുന്ന പോയിന്റുകൾ കേട്ടു കേട്ടു ഞാൻ മടുത്തു- എന്നാണ് ഷംസീർ പറഞ്ഞത്. പ്രസംഗത്തിന്റെ അവസാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സംസാരിക്കവെ സജി ചെറിയാന്‍ തൃശൂരിനെ കുറിച്ച് പരാമര്‍ശിച്ചപ്പോഴും സ്പീക്കര്‍ ഇടപെട്ടു. അതൃപ്തി പ്രകടിപ്പിച്ച സ്പീക്കര്‍ 'തൃശൂരൊക്കെ നമ്മള് ചര്‍ച്ച ചെയ്തതാണ്. ഈ ഫ്‌ളോറില്‍ ഒരുപാട് തവണ ചര്‍ച്ച ചെയ്തതാണ്' എന്നാണ് മന്ത്രിയോട് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍
'ഗുരു പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നു'; വെള്ളാപ്പള്ളിക്കെതിരെ ഒളിയമ്പുമായി എഎൻ ഷംസീർ
