
'ഹരിശ്രീ ഗണപതയെ നമഃ'; കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്ന്നുനല്കി സ്പീക്കര്‍- വിഡിയോ
വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്ന്നുനല്കി നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍

കണ്ണൂര്‍: വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്ന്നുനല്കി നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍. തലശ്ശേരി ഇല്ലിക്കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവിലാണ് സ്പീക്കര്‍ കുരുന്നുകളെ എഴുത്തിനിരുത്തിയത്.
'ഹരിശ്രീ ഗണപതയെ നമഃ' എന്ന് പറഞ്ഞാണ് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് എഴുതിച്ച് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയത്തിലായിരുന്നു വിദ്യാരംഭ ചടങ്ങ് നടന്നത്. തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക്ക് പാണിഗ്രഹി , മാധ്യമ പ്രവര്ത്തകന് എം വി നികേഷ്കുമാര്‍ എന്നിവരും കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കി. ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ മാനേജര്‍ ജിഷ്ണു ഹരിദാസ് സ്വാഗതം പറഞ്ഞു.
'ഹരിശàµà´°àµ à´à´£à´ªà´¤à´¾à´¯àµ നമà´'; à´àµà´°àµà´¨àµà´¨àµà´à´³àµâà´àµà´àµ à´à´¦àµà´¯à´¾à´àµà´·à´°à´ à´ªà´à´°àµâà´¨àµà´¨àµà´¨à´²àµâà´à´¿ à´¸àµà´ªàµà´àµà´à´°àµâ pic.twitter.com/Y6mczmkWOH
— Samakalika Malayalam (@samakalikam) October 13, 2024
പതിനഞ്ചോളം കുരുന്നുകള്‍ ആദ്യാക്ഷരം നുകര്‍ന്നു. അക്ഷര ലോകത്തേക്ക് എത്തിയ കുരുന്നുകള്‍ക്ക് സ്പീക്കര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്ക് മധുരവും സമ്മാനവും നല്കി. കഴിഞ്ഞ തവണ ഗണപതി മിത്താണെന്ന വിവാദ പരാമര്‍ശം നടത്തിയതിനു ശേഷവും സ്പീക്കര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ബംഗ്ളാവില്‍ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു. ഗണപതി മിത്താണെന്ന് പറഞ്ഞതിന് പിന്നാലെ ഷംസീറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'ടാറ്റാ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം

7000 എംഎഎച്ച് ബാറ്ററി, 20,000 രൂപ വില; വണ്‍പ്ലസ് എന്‍6 ലൈറ്റ് ഉടന്‍ വിപണിയില്‍
