
സ്വന്തം എംഎല്‍എയെ അറിയാത്ത കുട്ടിയെ ഉമ്മ വെക്കണോ ?; മുകേഷിനെ പിന്തുണച്ച് ശ്രീധരന് പിള്ള
ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കേണ്ട വിഷയമുണ്ട്
കോഴിക്കോട് : സഹായം തേടി ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച എം മുകേഷ് എംഎല്‍എയെ പിന്തുണച്ച് ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ അഡ്വ. പി എസ് ശ്രീധരന് പിള്ള. സ്വന്തം നാട്ടിലെ എംഎല്‍എ ആരാണെന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറയുന്ന കുട്ടിയെ പിടിച്ച് ഉമ്മ വെക്കുകയാണോ വേണ്ടത്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്ന് ശ്രീധരന് പിള്ള ചോദിച്ചു.
കോഴിക്കോട് ബഷീര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എയെ വിളിച്ച കുട്ടി ഫോണ്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. റെക്കോര്‍ഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കേണ്ട വിഷയമുണ്ട്.
സാമൂഹിക ജീവിതത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ എങ്ങോട്ടേക്ക് പോകുന്നുവെന്ന വിഷയം എല്ലാവരും ചിന്തിക്കേണ്ടതാണ്. രാഷ്ട്രീയം അതിന്റെ അന്ധമായ ചട്ടക്കൂടില്‍ മുന്നോട്ട് പോകുമ്പോള്‍ തെറ്റുകള്‍ കുന്നുകൂടുകയാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും



