പട്ടയ മേള; സംസ്ഥാനതല ഉദ്ഘാടനം നാളെ; വിതരണം ചെയ്യുന്നത് 3575 പട്ടയങ്ങൾ

പട്ടയ മേള; സംസ്ഥാനതല ഉദ്ഘാടനം നാളെ; വിതരണം ചെയ്യുന്നത് 3575 പട്ടയങ്ങൾ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

തിരുവനന്തപുരം: വിവിധ ജില്ലകളിൽ നടക്കുന്ന പട്ടയ വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 11.30ന് നിർവഹിക്കും. സംസ്ഥാന സർക്കാരിൻറെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായാണ് പട്ടയ വിതരണം.

ഓൺലൈനായാണ് ഉദ്ഘാടനം. സംസ്ഥാന സർക്കാരിൻറെ ആദ്യ നൂറ് ദിനം 13,534 പട്ടയങ്ങൾ വിതരണത്തിനായി സജ്ജമായിട്ടുണ്ട്. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. 3575 പട്ടയങ്ങൾ. ഇതിൽ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്. എട്ട് വിഭാഗങ്ങളിലായാണ് പട്ടയം വിതരണം ചെയ്യുന്നത്. 

തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ മുഖേന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പട്ടയങ്ങൾ വിതരണം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now