സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടായിരിക്കും പ്രധാന വേദി. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഒക്ടോബര്‍ 24 മുതല്‍ 29 വരെ നടക്കുമെന്നായിരുന്നു. ഇതാണ് ഒരു ദിവസം മുന്നോട്ട് നീട്ടിയത്.
കായികമേളയുടെ സംഘാടക സമിതി യോഗം ഞായറാഴ്ച കോഴിക്കോട് ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പറഞ്ഞ തീയതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് അറിയില്ലെന്നും തെറ്റുപറ്റിയതാവാമെന്നുമാണ് മന്ത്രി പറഞ്ഞത്.
11 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥ്യം വഹിക്കാന്‍ പോവുന്നത്. നേരത്തെ കായികമേള കണ്ണൂര്‍ ജില്ലയ്ക്ക് അനുവദിച്ചിരുന്നെങ്കിലും വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ചെറിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കോഴിക്കോടുള്ള സൗകര്യങ്ങള്‍ പരിഗണിച്ചാണ് ഇത്തവണ ജില്ലയെ വേദിയായി തെരഞ്ഞെടുത്തതെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതി ഉണ്ടെങ്കില്‍ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും കഴിഞ്ഞ ദിവസം മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
State School Sports Festival from October 25th to 31st in Kozhikode
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




