'അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലായിരുന്നു'
'എന്നാല്‍ ഇത് നമ്മള് വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ'

തൊടുപുഴ: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളജിലായിപ്പോയെന്നും അല്ലായിരുന്നുവെങ്കില്‍ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും സിപിഎം നേതാവ് എം എം മണി. ഇടുക്കി വട്ടവടയില്‍ കഴിഞ്ഞ ദിവസം നടന്ന അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു എം എം മണിയുടെ പ്രസംഗം.
ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠൂരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മള് വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കില്‍ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാ. എന്നാല്‍ ഇത് നമ്മള് വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ...എന്നാണ് എം എം മണി പ്രസംഗത്തില്‍ പറഞ്ഞത്.
WHAT TO READ NEXT

ഓപ്പറേഷന് തൂഫാന് തുടങ്ങി ഒരുമാസം; സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
statements made by CPM leader MM Mani regarding the murder of SFI leader Abhimanyu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




