
ഇന്നലെ രാത്രി താമസിച്ചത് ഒരു വീട്ടില്‍; ഇന്ന് രാവിലെയാണ് കാറില്‍ കയറിയതെന്ന് അബിഗേല്‍ പറഞ്ഞതായി നാട്ടുകാര്‍
കുട്ടിയെ ഉപദ്രവിച്ചില്ലെന്നും ഭക്ഷണം കൃത്യസമയത്ത് നല്‍കിയെന്നും കുട്ടി പറഞ്ഞു.

കൊല്ലം: ഓയൂരില്‍ തട്ടിക്കൊണ്ടു പോയ ആറ് വയസുകാരി അബിഗേല്‍ ഇന്നലെ രാത്രി ഒരു വീട്ടിലാണ് താമസിച്ചതെന്ന് പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തു നിന്നു കണ്ടെത്തുന്ന സമയത്ത് നാട്ടുകാരുടെ ചോദ്യങ്ങളോട് കുട്ടി കൃത്യമായി മറുപടി പറഞ്ഞു.
കുട്ടിയെ ഉപദ്രവിച്ചില്ലെന്നും ഭക്ഷണം കൃത്യസമയത്ത് നല്‍കിയെന്നും കുട്ടി പറഞ്ഞു. ആരാണെന്ന് കുട്ടിക്ക് അറിയില്ലെന്നും അവിടെ കൂടിയ ആളുകളോട് പറഞ്ഞു. ഇന്ന് രാവിലെയാണ് കാറില്‍ കയറിയതെന്നും അബിഗേല്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ പറഞ്ഞു തന്നുവെന്നും അതനുസരിച്ച് വിളിച്ചപ്പോള്‍ അച്ഛനാണ് ഫോണ്‍ എടുത്തതെന്നും നാട്ടുകാരും പറഞ്ഞു. ബിസ്കറ്റും വെള്ളവും വാങ്ങി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.
കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീക്ക് 35 വയസ് പ്രായം തോന്നിക്കുമെന്നും ചുരിദാറായിരുന്നു വേഷമെന്നും ദൃക്സാക്ഷി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ വന്നതോടെ തട്ടിപ്പ്സംഘം കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയുമായി ഓട്ടോറിക്ഷയിലാണ് സ്ത്രീ മൈതാനത്ത് എത്തിയത്. കുട്ടിയുടെ തലമറച്ചിരുന്നുവെന്ന് ഓട്ടോറിക്ഷക്കാരനും പറയുന്നു. ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് നാട്ടുകാരാണ് കുട്ടിയെ ആദ്യം കാണുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
