
നായ കുറുകെ ചാടി; സൈക്കിളിൽ നിന്നു വീണ് പരിക്ക്; ചികിത്സയിലിരിക്കെ 64കാരൻ മരിച്ചു
പാൽ വാങ്ങുന്നതിനായി സൈക്കിളിൽ കടയിലേക്കു പോകവേയാണ് തെരുവു നായ കുറുകെ ചാടി അപകടം സംഭവിച്ചത്

ആലപ്പുഴ: തെരുവു നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ മുരളീധരനാണ് (64) മരിച്ചത്. കഴിഞ്ഞ 15ാം തീയതി വൈകീട്ട് വലിയ പെരുമ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം.
പാൽ വാങ്ങുന്നതിനായി സൈക്കിളിൽ കടയിലേക്കു പോകവേയാണ് തെരുവു നായ കുറുകെ ചാടി അപകടം സംഭവിച്ചത്. സൈക്കിളിൽ നിന്ന് വീണ മുരളീധരന്‍റെ തലയ്ക്കു മുഖത്തും പരിക്കേറ്റിരുന്നു.
പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം സംഭവിച്ചു. ഭാര്യ: സുമ, മക്കൾ: ശരത്, ശരണ്യ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



