
ഗൃഹപ്രവേശത്തിന് നാട്ടിലെത്താൻ രാത്രിയിലേക്ക് ടിക്കറ്റെടുത്തു, ഉച്ചയോടെ വിദ്യാർത്ഥി ഹോസ്റ്റൽമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അഖിലേഷിനെ കണ്ടെത്തിയത്

ആലപ്പുഴ: ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥി കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കർണാടക കോലാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളജിലെ ബിപിടി രണ്ടാം വർഷ വിദ്യാർത്ഥിയായ ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റൽ മുറിയിലേക്ക് പോയ അഖിലേഷ് ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അഖിലേഷിനെ കണ്ടെത്തിയതെന്നു കോലാർ ഗുൽപേട്ട് പൊലീസ് പറഞ്ഞു. അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം.
നാട്ടിലെത്താൻ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തിരുന്നു. മധ്യപ്രദേശിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എംസി മനുവിന്റെയും വിജെ ശ്രീകലയുടെയും മകനാണ് അഖിലേഷ്. സഹോദരൻ: എം.അമലേഷ്. സംസ്കാരം ഇന്നു 10നു വീട്ടുവളപ്പിൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
