സ്‌കൂളിന് അടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍; കോട്ടയത്ത് നിന്ന് കാണാതായ രണ്ടു കുട്ടികളെയും കണ്ടെത്തി

കൂട്ടിക്കലില്‍ നിന്ന് കാണാതായ രണ്ടു കുട്ടികളയും കണ്ടെത്തി

ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :26 മാർച്ച് 2024, 7:11 pm IST

കോട്ടയം: കൂട്ടിക്കലില്‍ നിന്ന് കാണാതായ രണ്ടു കുട്ടികളയും കണ്ടെത്തി. തിരച്ചിലിന് ഒടുവില്‍ സ്‌കൂളിന് അടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍ നിന്നാണ് ഇരു വിദ്യാര്‍ഥികളെയും കണ്ടെത്തിയത്.

സ്‌കൂളില്‍ പോയ കുട്ടികള്‍ ഇന്ന് വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഏന്തയാര്‍ സ്വദേശികളായ സാന്‍ജോ, അമൃത് എന്നിവരെയാണ് കാണാതായത്. സ്‌കൂള്‍ വിട്ട ശേഷം അവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിന് ഒടുവിലാണ് സ്‌കൂളിന് അടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍ നിന്ന്് ഇരു വിദ്യാര്‍ഥികളെയും കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now