
ഹോട്ടല്‍ ബില്ലിനെ ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ എസ്‌ഐ അറസ്റ്റില്‍
മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോഴിക്കോട്: മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ എസ് ഐ അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. എസ്‌ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വ്യാഴാഴ്ച രാത്രി തൊട്ടില്‍പ്പാലത്തെ ഹോട്ടലിലായിരുന്നു സംഭവം. വയനാട്ടില്‍നിന്ന് വരികയായിരുന്ന അനില്‍കുമാര്‍ തൊട്ടില്‍പ്പാലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചശേഷം ബില്ലിനെ ചൊല്ലി ഹോട്ടലില്‍ വെച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന എസ്‌ഐ ബഹളമുണ്ടാക്കുകയായിരുന്നു.
വിവരമറിഞ്ഞ് തൊട്ടില്‍പ്പാലം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും എസ്‌ഐ ആദ്യം പൊലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസ് സംഘം ഏറെ നിര്‍ബന്ധിച്ച് ഇയാളെ പൊലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും സംഭവസമയം എസ്‌ഐ ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്
