വടകരയിലും അത്തോളിയിലുമാണ് രണ്ടുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

കോഴിക്കോട്: കടബാധ്യതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്ത നിലില്‍. വടകരയിലും അത്തോളിയിലുമാണ് രണ്ടുപേരെ
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വടകരയില്‍ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയില്‍ കോതങ്കല്‍ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതസന്ധിയാണ് രണ്ടുപേരേയും മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഹരീഷിനെ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തനിച്ചായിരുന്നു ഇവിടെ താമസിച്ചത്. രണ്ട് സംഭവത്തിലും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനോജിന്റെ മൃതദേഹം മലബാര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates