ഞായറാഴ്ച ലോക്ക്ഡൗൺ, രാത്രി കർഫ്യൂ; ഇളവ് ഉണ്ടാകുമോ? ഇന്ന് തീരുമാനം 

ഞായറാഴ്ച ലോക്ക്ഡൗൺ, രാത്രി കർഫ്യൂ; ഇളവ് ഉണ്ടാകുമോ? ഇന്ന് തീരുമാനം 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator

തിരുവനന്തപുരം: ഞായറാഴ്ച ലോക്ക്ഡൗൺ, രാത്രി കർഫ്യൂ എന്നിവയിൽ ഇളവ് അനുവദിക്കണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. നിപ സാഹചര്യവും യോ​ഗം വിലയിരുത്തും.

ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചത്ര രോഗ വ്യാപനമുണ്ടായില്ല. കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.

ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now